'ദൈവമേ, അവരുടെ കാൽമുട്ടുകൾ കാണുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; റിപ്പ്ഡ് ജീൻസ് ധരിക്കുന്ന പെൺകുട്ടികളെ ആക്ഷേപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

റിപ്പ്ഡ് ജീൻസ് ധരിയ്ക്കുന്ന പെണ്കുട്ടികൾക്കെതിരെ ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്നലെ രംഗത്ത് എത്തിയിരുന്നു. റിപ്പ്ഡ് ജീന്‍സ്(പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ ചോദ്യം ഇതിനെ തുടർന്ന് നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുമായി എത്തിയിരുന്നു.
ഇപ്പോഴിതാ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്. കാക്കി ട്രൌസർ ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, നിതിൻ ഗഡ്കരി, മോഹൻ ഭാഗവത് എന്നിവരുടെ ചിത്രങ്ങളാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. എന്റെ ദൈവമേ, അവരുടെ കാൽമുട്ടുകൾ കാണുന്നു . എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക കുറിച്ചത്.
റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഏത് രീതിയിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്നായിരുന്നു റാവത്ത് ചോദിച്ചിരുന്നത്. സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ചോദ്യം.
എന്‍ജിഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീന്‍സ് ധരിച്ചത് കണ്ട് താന്‍ ഞെട്ടി. ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന മാതൃകയില്‍ തനിക്ക് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വാദിച്ചു.
ഇത്തരം സ്ത്രീകള്‍ സമൂഹത്തിലിറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍ എന്ത് തരത്തിലുള്ള സന്ദേശമാണ് ഇവര്‍ സമൂഹത്തിനും കുട്ടികള്‍ക്കും നല്‍കുന്നത്. എല്ലാം വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. നമ്മള്‍ ചെയ്യുന്നത് കുട്ടികള്‍ പിന്തുടരും. വീട്ടില്‍നിന്ന് ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര ആധുനികനായാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
https://www.facebook.com/Malayalivartha
























