ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച ഇന്ത്യയുടെ നടപടി അഭിനന്ദനാർഹമാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിക്കുന്നു; ഇന്ത്യയുടെ വാക്‌സിന് നന്ദി അറിയിച്ച് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ

ജമൈക്കയ്‌ക്കയിലും ഇന്ത്യയുടെ വാക്‌സിൻ എത്തി. നന്ദി അറിയിച്ച് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ. കൊവിഡ് വാക്‌സിൻ എത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യയ്‌ക്കും നന്ദി അറിയിക്കുകയായിരുന്നു ക്രിസ് ഗെയ്ൽ. ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച ഇന്ത്യയുടെ നടപടി അഭിനന്ദനാർഹമാണ്.
അതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിക്കുന്നുവെന്നാണ് താരം വീഡിയോയിലൂടെ പറഞ്ഞത്. മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി പറയുന്ന ക്രിസ് ഗെയിലിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്.
വാക്‌സിൻ വിഷയത്തിൽ അന്തർദേശീയത പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റുമതി ചെയ്‌തത്.കഴിഞ്ഞ ദിവസം ഹൈക്കമിഷനിലെത്തിയ ക്രിസ് ഗെയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആര്‍ മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ദ യൂണിവേഴ്‌സല്‍ ബോസ്' എന്നാണ് ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററില്‍ കുറിച്ചത്. വാക്സിന്‍ നല്‍കിയതിന് ആേ്രന്ദ റസലും കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു.
കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വിന്‍ഡിസ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് നേരത്തെ രംഗത്ത് വന്നിരുന്നു .
വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കുകയായിരുന്നു.കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതിന് ബാര്‍ബുഡന്‍, ആന്റിഗ്വന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ നന്ദി പറയുകയാണ്. ഭാവിയിലും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ജനങ്ങളോടും ഞങ്ങള്‍ നന്ദി പറയുന്നതയായി വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു. വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി 80000 ഡോസ് വാക്‌സിനാണ് ഗയാനയിലേക്ക് ഇന്ത്. എത്തിച്ചത്. ഇതേ പദ്ധതിയുടെ ഭാഗമായി ജമൈക്ക, ബാര്‍ബഡോസ്, സെന്റ് ലൂസിയ, സെന്റ് കിറ്റ്‌സ് എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























