ജമേക്കയ്ക്ക് ഇന്ത്യയുടെ സമ്മാനം...മോദിയെ കാണാന്‍ ഞാന്‍ ഓടിയെത്തുമെന്ന് ക്രിസ് ഗെയില്‍

വലുതും ചെറുതുമായ പല രാജ്യങ്ങളും കൊറോണ കാലത്ത് ഇന്ത്യയോട് കടപ്പെട്ടിട്ടുണ്ട്, അവര്‍ അതിനുള്ള നന്ദി പ്രകടനങ്ങള്‍ നടത്തുന്നുമുണ്ട്, ഇപ്പോഴിതാ വളരെ ശ്രദ്ദേയമായ നന്ദി പ്രകടനമാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്, അത് മറ്റാരുടെയുമല്ല സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ നന്ദി പ്രകടനം തന്നെ, രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കി കോവിഡ് വാക്സിന്‍ എത്തിച്ചു നല്‍കിയ ഇന്ത്യയ്ക്കും അതിനായി മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞുകൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജമൈക്കയിലേക്ക് കൊറോണ വാക്‌സിന്‍ എത്തിച്ചതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദിയുണ്ട് ഇന്ത്യ. ഞാന്‍ നിങ്ങളെ കാണാന്‍ ഉടനെത്തുമെന്നും ക്രിസ് ഗെയില്‍ പറഞ്ഞു. ജമൈക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് ആസ്ട്രസെനക്ക വാക്‌സിനാണ് വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യ കൈമാറിയത്.
കഴിഞ്ഞ ദിവസം ഹൈക്കമിഷനിലെത്തിയ ക്രിസ് ഗെയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആര്‍ മസാകുയിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ദ യൂണിവേഴ്സല്‍ ബോസ്' എന്നാണ് ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററില്‍ കുറിച്ചത്. വാക്‌സിന്‍ നല്‍കിയതിന് ആ്രേന്ദ റസലും കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു.
ഓരോ ദിവസം കഴിയും തോറും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകരാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. 70 ഓളം രാജ്യങ്ങള്‍ക്കായി ഇന്ത്യ ഇതുവരെ ആറു കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്ത്യയില്‍ തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദനം നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
മാലദ്വീപ്, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്താന്‍, ബാര്‍ബെഡോസ്, ഡൊമിനിക്ക, ബ്രസീല്‍, മൊറാക്കോ, ഈജിപ്ത്, അള്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കി.
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം വാക്‌സിന്‍ ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന ഡോസുകള്‍ വരും ആഴ്ച്ചകളിലും മാസങ്ങളിലും മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന് ആവശ്യമായ അളവ് വാക്‌സിന്‍ സംഭരിക്കാന്‍ ഉത്പാദര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര് ചൗബെ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് എന്നിങ്ങനെ രണ്ടു വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയിരിക്കുന്നത്. 28 ദിവസത്തെ ഇടവേളകളിലായി രണ്ടു ഡോസുകളായാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കേണ്ടത്.
https://www.facebook.com/Malayalivartha
























