കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോ? ഗവേഷണവുമായി ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

കോവിഡിനെ പ്രതിരോധിയ്ക്കാൻ നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കോവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോയെന്നാണ് ഇവരുടെ പരീക്ഷണം.
കോവിഡ് 19ന് രോഗികള്‍ക്ക് നല്‍കുന്ന സാധാരണ ചികിത്സയ്ക്ക് പുറമേയുള്ള ഈ മാര്‍ഗങ്ങള്‍ക്കുള്ള പ്രതിഫലനമാണ് പരിശോധനാ വിഷയമാക്കുന്നത്. 20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇവരെയുടെ പരീക്ഷണം.
ബി ഗ്രൂപ്പിലുള്ള പത്ത് കൊവിഡ് രോഗികള്‍ക്ക് സാധാരണ ചികിത്സയും ഗ്രൂപ്പ് എയിലുള്ള രോഗികള്‍ക്ക് ചികിത്സയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമുള്ള യോഗാപരിശീലനവുമാണ് ഗവേഷണ മാര്‍ഗമായി ഇവർ ചെയ്യുന്നത്.
പതിനാല് ദിവസത്തെ നിരീക്ഷണ കാലത്ത് ആശുപത്രി രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ശരീരത്തിലെ അണുബാധയിലെ വ്യത്യാസവും ദിനം പ്രതി പരോശോധിയ്ക്കും. പരീക്ഷണത്തിന് മുന്നോടിയായി അണുബാധയുടെ തോത് അളക്കുന്നതിന് രോഗികളുടെ സി ക്രിയേറ്റീവ് പ്രോട്ടീന്‍റെ അളവ്, എക്സ് റേ അടക്കമുള്ളവ പരിശോധിച്ചിരിയ്ക്കും.
പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഈ പരിശോധനകള്‍ വീണ്ടും നടത്തുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് ഇവിടെ ഗവേഷണം നടത്തുന്നത്.
ഋഷികേശ് എയിംസിലെ ശ്വാസകോശ രോഗവിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറും ഗവേഷണത്തിന്‍റെ ചുമതലയുമുള്ള ഡോ രുചി ദുവാ ഗവേഷണത്തിന്‍റെ മറ്റ് വിവരങ്ങളേക്കുറിച്ച് പ്രതികരിച്ചില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഈ ഗവേഷണ പദ്ധതി രജിസ്റ്റര്‍ ചെയ്തത്. രോഗികള്‍ക്ക് പ്രാണായാമം, ഗായത്രി മന്ത്രം എന്നിവ പരിശീലിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദമാക്കുമെന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























