കൊവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍... സാര്‍വത്രിക പ്രതിരോധശേഷിയുടെ ആവശ്യകത ഇല്ലെന്ന് വെളിപ്പെടുത്തൽ....

കൊവിഡ് കേസുകളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നേരിയ തോതിലുള്ള വർധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിതി വീണ്ടും വഷളാകുമോ എന്ന വ്യാകുലതയിൽ ജനങ്ങൾ കഴിയുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വളരെ നിർണായകമായ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വരുന്നത്.
വാക്സിനുകൾ മികച്ച രോഗ പ്രതിരോധ ശേഷി നൽകും എന്ന ശുഭവാർത്ത കേട്ട് ആശ്വസിക്കുന്ന ജനങ്ങൾ, കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന കേട്ട് ഞെട്ടത്തരിച്ചിരിക്കുകയാണ്. കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധശേഷി സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.
രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ ഒരു വാർത്തയാണ് ജനങ്ങളെ ആകെ അങ്കലാപ്പിൽ ആക്കിയിരിക്കുന്നത്. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ലോക്‌സഭയില്‍ എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നീട് മുതിര്‍ന്ന പൗരന്മാര്‍ക്കും അതിന് ശേഷം 45 നും 59 നും മധ്യേ പ്രായ പരിധിയിലുള്ളവര്‍ക്കും എന്ന രീതിയിലാണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം നടപ്പിലാക്കുന്നത്.
വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യാപകമാക്കും. ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പ്രാഥമിക പരിഗണന അര്‍ഹിക്കുന്നവരെ സംബന്ധിച്ച് മുഖവിലക്കെടുത്തതായി ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്.
നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡും. കോവാക്‌സിന് 81 ശതമാനവും കോവിഷീല്‍ഡിന് 70 ശതമാനവുമാണ് ഫലപ്രാപ്തി അവകാശപ്പെടുന്നത്.
ശാസ്ത്രീയമായി വിശദീകരിക്കുകയാണെങ്കിൽ, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യകതയില്ല. ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ട കാര്യമില്ല. പ്രാഥമിക പരിഗണന എന്നത് വ്യത്യാസപ്പെടാവുന്നതാണ്.
വൈറസിനും വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യവകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിനപ്രയത്‌നത്തിന്റേയും ശാസ്ത്രീയ പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് നാം കാണുന്നതെന്നും ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേർത്തു.
വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വാക്‌സിനുകള്‍. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നത്. വിദഗ്ധരുടെ വിശദമായ പഠനത്തിന് ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നത്.
അതു കൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും വാക്‌സിന്‍ ഫലപ്രാപ്തിയെ കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടുവിന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്‌സിന്‍ ഡോസുകളാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ പ്രതിരോധയജ്ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, പ്രത്യേക പ്രായവിഭാഗത്തിലെ മുന്‍ഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്. തദ്ദേശീയമായ വാക്‌സിന്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
ഇതുവരെ എഴുപതോളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമുള്ളതിലധികം ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്‌സിന്‍ വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























