മദ്യപിച്ച് മൃഗശാലയിലെത്തിയ ആള്‍ മതില്‍ ചാടിക്കടന്ന് ചെന്നുപെട്ടത് സിംഹത്തിന്റെ കൂട്ടില്‍....40കാരന്റെ ജീവന്‍ രക്ഷിക്കാനായി മൃഗശാലജീവനക്കാർ ചെന്നപ്പോൾ കണ്ടത്...

മദ്യപിച്ച് മൃഗശാലയിലെത്തിയ ആള്‍ സിംഹത്തിന്റെ കൂട്ടില്‍ കടന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ 40കാരന് ഗുരുതര പരിക്കേറ്റെങ്കിലും ജീവനക്കാരുടെ ഇടപെടലിലൂടെ ജീവന്‍ രക്ഷിക്കനായി. കൊല്‍ക്കത്തയിലെ മൃഗശാലയിലാണ് സംഭവം. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉള്ളില്‍ എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിക്കുകയായിരന്നു. മദ്യപിച്ച് ബോധമില്ലാതായ ഇയാള്‍ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമ്ബോഴേക്കും ഇയാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു.
നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാര്‍ ഇടപെട്ട് രക്ഷിച്ചതിനാല്‍ അന്ന് വലിയ അപകടം ഒഴിവായിരുന്നു.
https://www.facebook.com/Malayalivartha
























