വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും ലൈംഗികബന്ധത്തിന് സമ്മതിക്കാതെ ഭാര്യ; വൈദ്യപരിശോധനയ്ക്കായി ഭാര്യയെ ഡോക്ടറെ കാണിച്ചപ്പോൾ പുറത്തായത് ആ ഞെട്ടിപ്പിക്കുന്ന സത്യം; വഞ്ചനാകുറ്റത്തിന് യുവതിക്കെതിരെ കേസെടുത്ത് പോലീസ്

വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിന് പോകാന്‍ പോലും ഭാര്യ സമ്മതിക്കാതിരുന്നത് യാത്ര ചെയ്യാനുള്ള മടി കൊണ്ടാണെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ ഭര്‍ത്താവ് മുറിയില്‍ കയറുമ്ബോള്‍ പോലും യുവതി എഴുന്നേറ്റു മാറുകയായിരുന്നു പതിവ്. ഭര്‍ത്താവിന്റെ അരികിലേക്ക് വരാന്‍ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനോടുള്ള പേടി കൊണ്ടാണ് യുവതി അകല്‍ച്ച പ്രകടിപ്പിച്ചിരുന്നത് എന്നാണ് ഭര്‍ത്താവ് കരുതിയിരുന്നത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന സ്ഥലത്താണ് സംഭവം.വിവാഹം കഴിഞ്ഞ രണ്ടാം നാള്‍ മുതല്‍ യുവതി അകല്‍ച്ച പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ക്കു മാറ്റമൊന്നുമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് ഭാര്യയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം യുവാവ് മനസിലാക്കിയത്. വൈദ്യപരിശോധനയില്‍ യുവതി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം മറച്ചുവച്ചായിരുന്നു ഭാര്യവീട്ടുകാര്‍ വിവാഹം നടത്തിയത്. സത്യം പുറത്തുവന്നപ്പോള്‍ യുവാവിനെതിരെ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.. ഇതിന് പിന്നാലെ യുവാവ് കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. യുവതിയും പൊലീസില്‍ പരാതി നല്‍കി.യുവാവിന്റെ ബന്ധുക്കളും പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചതോടെ വഞ്ചനാകുറ്റത്തിന് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു,
https://www.facebook.com/Malayalivartha
























