മലയാളി നഴ്സിനെ അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; സംഭവത്തിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് മലയാളി നഴ്സിനെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അറസ്റ്റിലായി. നോയിഡയിലെ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്യുന്ന അടൂര്‍ ആനന്ദപള്ളി സ്വദേശി എ. രാജുവിനെയാണ് (45) നോയിഡ സെക്ടര്‍ 24 പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറിന് പീഡിപ്പിച്ചുവെന്നുകാണിച്ച് 23കാരിയായ നഴ്സ് ബുധനാഴ്ചയാണ് പൊലീസിനു പരാതി നല്‍കിയത്.
വര്‍ഷങ്ങളായി ഇയാള്‍ നോയിഡ സെക്ടര്‍ 12 ഇസെഡ് ബ്ലോക്കിലാണ് താമസം. ജോലി അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിലേക്കു ക്ഷണിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടില്‍ അഭിമുഖം നടക്കുന്നതിനെക്കുറിച്ച് സംശയമുയര്‍ത്തിയെങ്കിലും കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ഇയാള്‍ മറുപടി നല്‍കിയതെന്ന് പരാതിക്കാരി പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയും കുടുംബാംഗങ്ങളും ജോലി ആവശ്യങ്ങള്‍ക്കായി പുറത്തുപോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്നും ഇയാള്‍ ധരിപ്പിച്ചു. പിന്നീട് ശീതളപാനീയം കുടിച്ചെന്നും അതിനു ശേഷം നടന്നതു തനിക്കോര്‍മയില്ലെന്നും യുവതി പറയുന്നു. രാത്രിയില്‍ ഉണര്‍ന്നപ്പോഴാണ് പീഡനത്തിനിരയായത് അറിഞ്ഞതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, പരാതി നല്കാന് ഒരു മാസം വൈകിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























