Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക... കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല

20 MARCH 2021 07:27 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കര്‍ണാടക ജില്ലാ ഭരണകൂടം അറിയിച്ചു കൊവിഡിന്റെ രണ്ടാം തരംഗ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്നാണ് കര്‍ണാടക പറയുന്നത്. കര്‍ണാടക ഇതിനു മുമ്ബ് പലതവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

 



കോടതി ഉത്തരവിന്റേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലാണ് ഇവ ഒഴിവാക്കാന്‍ കര്‍ണാടക തയ്യാറായത്. ഇതിന് പിന്നാലെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അടിയന്തര ചികിത്സക്കായി പോകുന്നവരെയടക്കം നിയന്ത്രണങ്ങള്‍ ഏറെ ബാധിക്കും

അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്കു കര്‍ണാടക വീണ്ടും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. തലപ്പാടി അതിര്‍ത്തിയില്‍ കാസര്‍ഗോട്ടുനിന്നുള്ള കെ.എസ.്ആര്‍.ടി.സി. ബസുകളടക്കം തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഇന്നലത്തേക്കു മാത്രം ഇളവനുവദിച്ചു.



എന്നാല്‍, 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഇന്നുമുതല്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞമാസവും കോവിഡിന്റെ പേരില്‍ അതിര്‍ത്തി അടയ്ക്കാന്‍ കര്‍ണാടക നടപടി സ്വീകരിച്ചിരുന്നു. കാസര്‍ഗോട്ടുനിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കൂവെന്നായിരുന്നു കഴിഞ്ഞമാസം 16-ന് ഇറക്കിയ ഉത്തരവ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ കര്‍ണാടക അയഞ്ഞു. തുടര്‍ന്ന്, അതിര്‍ത്തിയിലെ പരിശോധന ഒഴിവായിരിക്കേയാണു കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞത്.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. ദക്ഷിണകന്നഡ ജില്ലാഭരണകൂടം തുടര്‍നടപടികള്‍ക്കു നിര്‍ദേശം നല്‍കിയതോടെ അതിര്‍ത്തിയില്‍ പരിശോധനയാരംഭിച്ചു. ഇന്നും തടഞ്ഞാല്‍ ശക്തമായ പ്രക്ഷോഭത്തിനാണു വിവിധ സംഘടനകളുടെ തീരുമാനം.

 



വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകളുമായി അതിര്‍ത്തി കടക്കാനുള്ള ശ്രമങ്ങള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെ മാക്കൂട്ടം ചെക്പോസ്റ്റില്‍ കുടക് ജില്ലാ അധികൃതര്‍ നിയന്ത്രണം കടുപ്പിച്ചു.

നിലവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയാണു മാക്കൂട്ടത്തുനിന്ന് കടത്തിവിടുന്നത്. സ്ഥിരംയാത്രക്കാര്‍ക്കും ചരക്കുവാഹനത്തൊഴിലാളികള്‍ക്കും 14 ദിവസവും മറ്റുള്ളവര്‍ക്ക് 72 മണിക്കൂറുമാണു സര്‍ട്ടിഫിക്കറ്റ് കാലാവധി. വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ ചെക്പോസ്റ്റില്‍ മറ്റൊരു കൗണ്ടര്‍കൂടി തുറന്നു. പോലീസിന്റെ എണ്ണവും വര്‍ധിപ്പിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends