മധ്യപ്രദേശില്‍ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടുമൊരു ലോക്ക്ഡോൺ

മാര്‍ച്ച് 21 ഞായറാഴ്ചയാണ് ആദ്യത്തെ നിയന്ത്രണം.മാസങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ഒരു സംസ്ഥാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ മൂന്ന് നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഈ മൂന്ന് നഗരങ്ങളിലും നേരത്തെ മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു.
എന്നാൽ, കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താാന്‍ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടായിരുന്നു. ‘സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താം.’ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.
എന്നാൽ ഇപ്പോൾ വീണ്ടും മധ്യപ്രദേശിൽ മൂന്നു നഗരങ്ങളിൽ ലോക്കഡോൺ നിർബന്ധമാക്കിയിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളിലും നേരത്തെ മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. രാത്രി പത്തുമണി മുതല്‍ രാവിലെ ആറ് വരെയാണ് നൈറ്റ് കര്‍ഫ്യു. ഇതില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിന്റെതാണ് തീരുമാനം. 24 മണിക്കൂറിനുള്ളില്‍ 1.140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ ആകെ എണ്ണം 2,73,097 ആയി. ഏഴ് പേരാണ് ഇന്നലെ മരിച്ചത്
https://www.facebook.com/Malayalivartha
























