സ്വർണക്കടത്ത് കേസിൽ കേന്ദ്രവും കേരളവും തമ്മിൽ വമ്പൻ നിയമ യുദ്ധത്തിലേക്ക് ; സമാനതകളില്ലാത്ത നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ കടക്കുന്നു

സ്വർണക്കടത്ത് കേസിൽ കേന്ദ്രവും കേരളവും തമ്മിൽ വമ്പൻ കൊമ്പുകോർക്കൽ. സമാനതകളില്ലാത്ത നിയമ പോരാട്ടത്തിലേക്ക് ആണ് ഇരുവരും നീങ്ങുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവം .
കേട്ടുകേൾവിപോലുമില്ലാത്തതിനാൽ ഇക്കാര്യങ്ങൾ ഏത് തരത്തിലേക്ക് തിരിയുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്. സംസ്ഥാന സർക്കാർ ഇഡിക്ക് എതിരെ സർവ്വസംഹാര താണ്ഡവമാടാനുള്ള ഒരുക്കമാണ്.
സ്വർണക്കടത്ത് അന്വേഷണത്തിൽ കേന്ദ്രവും കേരളവും നേരിട്ടുള്ള നിയമയുദ്ധത്തിലേക്കാണ് നീങ്ങുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി.) ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്തതോടെ സമാനതകളില്ലാത്ത നിയമപോരാട്ടമാണ് നടക്കാൻ പോകുന്നത്.
നിയമപ്രശ്നത്തിലേക്കാവും കാര്യങ്ങൾ കടക്കുക. തിരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുമായി അധികം ഏറ്റുമുട്ടലുകൾ വേണ്ടെന്ന തീരുമാനത്തിൽ സി.പി.എം. എത്തിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വർണക്കടത്തുത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേൽ ഇ.ഡി. സമ്മർദം ചെലുത്തിയെന്ന രണ്ട് വനിതാപോലീസുകാരുടെ മൊഴിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെ സംഭവങ്ങളുടെ കിടപ്പ് ആകെ മാറി.
കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നു എന്നതിൽ നിന്നുമത് വ്യതിചലിച്ചു. ഇ.ഡി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും ചോദ്യംചെയ്യാനും ക്രൈംബ്രാഞ്ച് തയ്യാറാകാനുള്ള സാധ്യതകളുണ്ട് .
ഈ കേസ് റദ്ദാക്കാൻ കേന്ദ്ര ഏജൻസികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്ന സ്ഥിതിയാണ് ഇപ്പോൾ . കേസിലെ പ്രതിയായ സ്വപ്നയുടെ രേഖാമൂലമുള്ള പരാതിയുള്ളതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.
ഇനി ഉണ്ടായാലും സ്വപ്ന പ്രതിയായ കേസ് അന്വേഷിക്കുന്ന ഏജൻസിക്കെതിരേ ശാരീരികപീഡനത്തിനല്ലാതെ പരാതി നൽകിയാൽ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha
























