ഇന്ന് അന്താരാഷ്ട്ര ചിരിദിനം; ഒരാൾക്കെങ്കിലും സന്തോഷം പകരാം, പുഞ്ചിരി വിടർത്താം, ഏത് പ്രതിസന്ധിയിലും സന്തോഷവാന്മാരായിരിക്കാം

നമ്മൾ പലപ്പോഴും ജീവിതത്തിൽ പലതിനോടും പിശുക്ക് കാണിക്കുന്നവരാണ്. പലപ്പോഴൊക്കെ ചിരിക്കുവാനും. കരയാൻ കാരണങ്ങൾ ഒരുപാട് ഉണ്ടാകും,
എന്നാൽ ചിരിക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നാലും ഒന്ന് ചിരിക്കാൻ മടിക്കുന്നവരാണ് നാം. ചിരിക്കാൻ കാരണങ്ങൾ ഒന്നും വേണ്ട, എപ്പോഴെങ്കിലും അങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ?
ചില മനുഷ്യരുണ്ട്, മുഖത്തൊരു പുഞ്ചിരിയില്ലാതെ അവരെ കാണാൻ കഴിയില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് നാം അത്ഭുതപ്പെടും പലപ്പോഴും. സന്തോഷം മാത്രം നിറഞ്ഞ ജീവിതം ആയതാണോ ഇതിന് കാരണം.
അല്ലേയല്ല.. ഇരുളും വെളിച്ചവും പോലെ, രാത്രിയും പകലും പോലെ സുഖദുഖസമ്മിശ്രം തന്നെയാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും സന്തോഷമായിരിക്കുക എന്നതാണ് പ്രധാനം. കരയാൻ കാരണങ്ങൾ ഒരുപാട് കണ്ടെത്തുന്ന നമ്മൾ ഒന്ന് മനസുവച്ചാൽ മനസറിഞ്ഞു ചിരിക്കാൻ എത്ര ഭംഗിയായി സാധിക്കും.
ഈ ഓര്‍മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷദിനം ദിനം നാം ആഘോഷിക്കുന്നതും. എല്ലാ വര്‍ഷവും മാര്‍ച്ച് 20 നാണ് ഈ ദിനം ആഘോഷിക്കുന്നത്. 2013 മുതലാണ് ഐക്യരാഷ്ട്രസഭ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്.
ദാരിദ്ര്യം ഇല്ലാതാക്കാൽ, അസമത്വം കുറയ്ക്കല്‍, പ്രകൃതിയെ സംരക്ഷിക്കല്‍ ഈ ലക്ഷ്യങ്ങളാണ് പ്രധാനമായും ഐക്യരാഷ്ട്രസംഘടനയ്ക്കുള്ളത്. ലോകത്ത് എല്ലാവരും സന്തോഷത്തോടെ കഴിയണം എന്നതാണ് ലക്ഷ്യം
.മുന്നിലുള്ള ഒരാള്‍ക്കെങ്കിലും സന്തോഷം പകരാന്‍ കഴിഞ്ഞാല്‍, ഒരു പുഞ്ചിരി പടര്‍ത്താന്‍ കഴിഞ്ഞാല്‍….അതു മതി... മനസ് തുറന്ന് ആ മനസിനെ മുഖത്തിന്റെ കണ്ണാടിയാക്കി ഏവർക്കും ചിരിക്കുവാൻ സാധിക്കട്ടെ, ഈ ചിരിദിനത്തിൽ എല്ലാവരുടെയും ചിരിക്കുന്ന മുഖം കാണാൻ കഴിയട്ടെ.
https://www.facebook.com/Malayalivartha
























