റഫാലിനും, ബൈസണിനും, സുഖോയ്ക്കും പിന്നാലെ മിഗ് 29 പറത്താന്‍ ഇനി വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍

എക്കാലത്തും ഇന്ത്യയുടെ അഭിമാനമാണ് തലയെടുപ്പാണ് റഫാല്‍, ബൈസണ്‍, സുഖോയ് പിന്നെ മിഗും. ഇതൊക്കെ പറപ്പിച്ച ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ ഇന്ത്യയുടെ വൈമാനികരും വ്യോമസേനയും എന്നും പ്രതിരോധ മേഖലയില്‍ മികവ് തെളിയിക്കാറുണ്ട്. നചികേത, അഹൂജ, അഭിനന്ദന്‍ വര്‍ത്തമാന്‍ അങ്ങനെ രാജ്യത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ നിരവധി പടയാളികള്‍ ഉണ്ട്.
ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. ഇപ്പോഴിതാ റഫാലിനും, ബൈസണിനും, സുഖോയ്ക്കും പിന്നാലെ മിഗ് 29 പറത്താന്‍ ഇനി വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍ രംഗത്തിറങ്ങുന്നു.
നിലവില്‍ മിഗ്-21 ബൈസണ്‍, സുഖോയ്-30, റഫേല്‍ എന്നീ ഫൈറ്റര്‍ വിമാനങ്ങള്‍ വനിതകള്‍ പറത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് മിഗ് 29 ലേയ്ക്കും വനിതകളെ നിയോഗിക്കാന്‍ സേന തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ വ്യോമസേനയില്‍ വഴിത്തിരിവായി വനിതകളെ ഫൈറ്റര്‍ പൈലറ്റുമാരായി നിയോഗിക്കാന്‍ ആരംഭിച്ചത്. 2015 ന് ശേഷം 10 വനിതാ പൈലറ്റുമാരെയാണ് വ്യോമസേന നിയോഗിച്ചിരിക്കുന്നത്. ഇതില്‍ മിക്കവരും മിഗ്-21 ലാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം റഫേല്‍ സ്‌ക്വാഡ്രണിലേയ്ക്ക് ആദ്യ വനിതാ ഫൈറ്റര്‍ ലെഫ്. ശിവാംഗി സിംഗിനെയും നിയോഗിച്ചു.
17 സ്‌ക്വാഡ്രണില്‍ റഫേല്‍ ജെറ്റുകള്‍ പറത്തുന്ന ചുമതലയും ഉടനെ തന്നെ ഇവര്‍ക്ക് ലഭിക്കും. സെപ്തംബര്‍ ഒന്‍പതിനാണ് വ്യോമസേനയിലെ ആദ്യ അഞ്ച് റഫേല്‍ വിമാനങ്ങളെ അംബാലയിലെ ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രന്റെ ഭാഗമാക്കിയത്. ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും. 2021 അവസാനത്തോടെ 36 റഫേലുകള്‍ വ്യോമസേനയിലുണ്ടാകും
യോഗ്യരായ പൈലറ്റുമാരെയാണ് ഫൈറ്റര്‍ സ്‌ക്വാഡ്രണിലേയ്ക്ക് നിയോഗിക്കുന്നതെന്നും ഇതിന് ലിംഗവ്യത്യാസവുമായി യാതൊരു ബന്ധവുമില്ല എന്നുമാണ് അധികൃതര്‍ പറയുന്നത്. യുദ്ധവിമാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വ്യത്യാസം കാണാന്‍ സാധിക്കില്ല.
ഫ്‌ളൈറ്റ് ലെഫ്.ആവണി ചതുര്‍വേദി, ഫ്‌ളൈറ്റ് ലെഫ്.ഭാവന കാന്ത്, ഫ്‌ളൈറ്റ് ലെഫ്.മോഹന സിംഗ് എന്നിവരാണ് വ്യോമസേനയിലെ ആദ്യ വനിത യുദ്ധ പൈലറ്റുമാര്‍. 2016ലാണ് ഇവര്‍ വനിത യുദ്ധ പൈലറ്റുമാരാകുന്നത്. അതേ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായി സ്ത്രീകളെയും അനുവദിച്ചത്
എല്ലാവരും സൈനിക പ്രൊഫഷനലുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 9,118 സ്ത്രീകളില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. വര്‍ഷം തോറും ഇത് വര്‍ദ്ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























