ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കെ ഓരോ സംസ്ഥാനത്തും ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം... കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്....

മൂന്നാം തരംഗം തീര്‍ത്ത് രാജ്യത്ത് കോവിഡ് അതിവേഗം പടരുമ്പോള്‍ കടുത്ത നടപടികളുമായി പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്.
മാസ്് അണിയല്‍, കൈകള്‍ ഇടക്കിടെ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ നിര്‍ദിഷ്ട ഇടങ്ങളില്‍ നിര്‍ബന്ധമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായ അഞ്ചു മാസം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞ ശേഷം അടുത്തിടെ രോഗികള്‍ അതിവേഗം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് അതിവേഗ വ്യാപനത്തിലെത്തിച്ചതെന്നാണ് ആക്ഷേപം.
ആഘോഷങ്ങളും ഉത്സവങ്ങളും പലത് വരാനിരിക്കെ ഓരോ സംസ്ഥാനത്തും ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം രാജ്യത്ത് ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നിരുന്നു.
നവംബര്‍ 29നു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വെള്ളിയാഴ്ച 39,000നു മേലെയായിരുന്നു കണക്ക്. കഴിഞ്ഞ ആഴ്ചയോടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 20,000നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങുന്നത്.
വൈറസ് ബാധ പിടിവിട്ട ചില പട്ടണങ്ങളില്‍ ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും എണ്ണം കുതിച്ചാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് ആശങ്ക. ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയവിടങ്ങളിലാണ്.
https://www.facebook.com/Malayalivartha
























