ഗെയിം കളിയ്ക്കാനായി പണം കടം വാങ്ങി; ഒടുവിൽ 75,000 രൂപ തിരികെ നൽകാത്തതിനാൽ 17 കാരനെ കഴുത്തറുത്ത് കൊന്നു

വിവിധ രീതിയിലെ ഗെയിമുകളിൽ ആകൃഷ്ടരാണ് വിദ്യാർഥികൾ. ഗെയിം കളിയ്ക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്. ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ 17കാരനെ കഴുത്തറുത്ത് ദാരുണമായി കൊന്നിരിയ്ക്കുകയാണ്. ഗെയിമിന്റെ അധിക ഫീച്ചര്‍ വാങ്ങുന്നതിന് സുഹൃത്തില്‍ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് മരണപ്പെട്ടത്. മാര്‍ച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം നടന്നത്.
കുട്ടിയെ കാണാതായി അഞ്ച് ദിവസത്തിന് ശേഷമായിരുന്നു മൃതദേഹം റായ്ഗഡിലെ സാരന്‍ഗഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ ഗെയിമുകള്‍ക്ക് അടിമയാണെന്നും കഴിഞ്ഞ വര്‍ഷം തന്റെ സുഹൃത്ത് ചവാന്‍ കുണ്ടെയില്‍ നിന്ന് 75,000 രൂപ കടം വാങ്ങിയതായും പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കി.
തോക്കുകളും ബുള്ളറ്റുകളും ഉള്‍പ്പെടെയുള്ള ഗെയിമിലെ അധിക ഫീച്ചറുകള്‍ വാങ്ങാനാണ് കുട്ടി പണം കടം വാങ്ങി ഉപയോഗിച്ചത്. ജനുവരി മുതല്‍, കുണ്ടെ പണം തിരികെ ചോദിക്കാന്‍ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ കുട്ടി ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറുകയായിരുന്നു. പണം തിരികെ നല്‍കാന്‍ യാതൊരു ഭാവവുമില്ലെന്ന് മനസ്സിലായതോടെ കുണ്ടെ മറ്റ് വഴികള്‍ തേടുകയായിരുന്നു.
തുടർന്ന് മാര്‍ച്ച് 10 ന് ഇരയോട് മദ്യപിച്ചെത്തി പണം ചോദിയ്ക്കുകയായിരുന്നു. പക്ഷെ കുട്ടി വീണ്ടും ഒഴിവു പറഞ്ഞതോടെ വാക്കുതര്‍ക്കത്തിലേയ്ക്ക് നീങ്ങുകയും കുണ്ടെ ആണ്‍കുട്ടിയുടെ കഴുത്ത് അറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പറഞ്ഞ് പിന്നീട് ഇരയുടെ അമ്മയില്‍ നിന്ന് 5 ലക്ഷം രൂപ ഇദ്ദേഹം കൈക്കലാക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് അമ്മ കേസ് കൊടുത്തു. തുടർന്ന് പൊലീസ് കേസ് എടുത്തതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിവുകളും ലഭിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഗെയിം കാരണം ഇന്ത്യയിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെടുകയാണ്. 2019 മെയ് മാസത്തില്‍ 16 വയസുകാരനായ ഫുര്‍ഖാന്‍ ഖുറേഷി മധ്യപ്രദേശിലെ നീമുച്ചില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി കളിച്ചതിനെ തുടര്‍ന്നായിരുന്നു കുട്ടി മരണപ്പെട്ടത്.
ഗെയിമിന്റെ പ്രതികൂല ഫലങ്ങള്‍ തടയുന്നതിന് വിവിധ സംസ്ഥാനങ്ങളും അധികാരികളും നിരവധി നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ കുറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
ഗുജറാത്തില്‍ ഗെയിം കളിക്കുന്നവരുടെ പെരുമാറ്റം, ഭാഷ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് അപകടകരമായ ഗെയിമുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ, നേപ്പാള്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും ഗെയിമുകള്‍ നിരോധിച്ചിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha
























