രാജ്യത്ത് കോവിഡ് കേസ് ഉയരുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്ക് കോവിഡ്

ഇന്ത്യയിൽ കോവിഡ് വ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതാണ്. ഇന്നലെ 39,000 കടന്ന രോഗികളുടെ എണ്ണം ഇന്ന് 40,000 കടന്ന് ഉയർന്നിരിയ്ക്കുകയാണ്.
കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നേരത്തെ നല്കിയതായിരുന്നു. പിന്നാലെയാണ് ദിവസവും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത്. 188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 23,653 പേര്‍ രോഗ മുക്തി നേടിയിരിക്കുന്നു.
ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,15,55,284 ആയി കൂടിയിരിയ്ക്കുന്നു. 1,11,07,332 പേര്‍ക്കാണ് ആകെ രോഗ മുക്തി നേടിയത്. നിലവില്‍ 2,88,394 രോഗികളുണ്ട്. 1,59,558 പേരാണ് ഇതുവരെ മരിച്ചിരിയ്ക്കുന്നത്. 4,20,63,392 പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്.
https://www.facebook.com/Malayalivartha
























