ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം. പീഡിപ്പിയ്ക്കാൻ ശ്രമിച്ച വ്യക്തിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവംനടന്നത്.
13 വയസ്സുള്ള മകനും യുവതിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയായിരുന്നു മധ്യവയസ്ക്കന്‍ വീട്ടില്‍ അതിക്രമിച്ചു കടക്കുക ആയിരുന്നു.
ഇയാള്‍ സ്ത്രീയെ മര്‍ദ്ദിച്ചശേഷം പീഡിപ്പിക്കാന്‍ശ്രമിച്ചു. എന്നാല്‍ അതേസമയം ചെറുത്തുനിന്ന യുവതി ഇയാളുമായി ഏതാണ്ട് 20 മിനുട്ടോളം മൽപിടുത്തം നടത്തി.
അതിനുശേഷവും പീഡനത്തിന് ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം യുവതി അരിവാള്‍ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു. സംഭവശേഷം അര്‍ധരാത്രിയോടെ യുവതി തന്നെ അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം വ്യക്തമാക്കി.
തുടർന്ന് ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലേയ്ക്ക് എത്തിച്ചു. എന്നാല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 45 കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുകയാണ് . കൂടാതെ ആക്രമിച്ചതിന് യുവതിക്കെതിരെയും പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























