Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ട്രെയിനുകളില്‍ പുകവലിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നൽകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ; നടപടി ശതാബ്ദി എക്‌സ്പ്രസിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ

20 MARCH 2021 05:13 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകളില്‍ പുകവലിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പൊതുമുതല്‍ നശിപ്പിക്കുന്ന കുറ്റകൃത്യത്തിന് കനത്ത പിഴയോ ജയില്‍ ശിക്ഷയോ നല്‍കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മാര്‍ച്ച്‌ 13ന് ന്യൂഡല്‍ഹി- ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച്‌ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പുകവലിക്കാര്‍ക്കെതിരേ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെ റായ്‌വാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ടോയ്‌ലറ്റിലെ ചവറ്റുകുട്ടയില്‍ ഏതോ യാത്രക്കാരന്‍ ഉപേക്ഷിച്ച സിഗരറ്റിന്റെയോ ബീഡിയുടേയോ കുറ്റിയില്‍നിന്ന് ചവറ്റുകുട്ടയില്‍ നിറഞ്ഞിരുന്ന ടിഷ്യൂ പേപ്പറുകളിലേക്ക് തീ പടര്‍ന്നു.

കാറ്റുമൂലം തീ പടര്‍ന്നതിനെത്തുടര്‍ന്ന് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ ഏതെങ്കിലും കംപാര്‍ട്ട്‌മെന്റില്‍ പുകവലിക്കുന്ന വ്യക്തിയെക്കുറിച്ച്‌ സഹയാത്രികന്‍ പരാതിപ്പെട്ടാല്‍ അയാള്‍ക്ക് റെയില്‍വേ നിയമത്തിന്റെ 167ാം വകുപ്പനുസരിച്ച്‌ 100 രൂപ വരെയാണ് പിഴയീടാക്കുന്നത്. എന്നാല്‍, പിഴത്തുക വര്‍ധിപ്പിക്കാനും ആവശ്യമെങ്കില്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കാനുമാണ് റെയില്‍വേ പദ്ധതിയിടുന്നത്.

കേന്ദ്ര റെയില്‍മന്ത്രി പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡംഗങ്ങളും സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ കുടിക്കാഴ്ചയ്ക്കുശേഷമാണ് ട്രെയിനിലെ പുകവലിക്കാര്‍ക്കെതിരേ ശിക്ഷാ നടപടി കടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്. ട്രെയിനിലെ പുകവലി നിരുല്‍സാഹപ്പെടുത്താനും യാത്രക്കാരെ ബോധവാന്‍മാരാക്കാനും ട്രെയിനില്‍ പുകവലിക്കാരെ നിരോധിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് പീയുഷ് ഗോയല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ പുകവലിക്കുന്നതിലൂടെ മറ്റുള്ളവരെ അപകടത്തിലാക്കുന്നതില്‍നിന്ന് ഇവര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങള്‍ കഠിനമായ ശിക്ഷാനടപടികളെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ചില കേസുകളില്‍ റെയില്‍വേയുടെ പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനും കുറ്റക്കാരെ അറസ്റ്റുചെയ്യാന്‍ പോലും അധികാരം നല്‍കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

തീപ്പിടിത്തത്തില്‍ ടോയ്‌ലറ്റിന്റെ ഇന്റീരിയര്‍ പൂര്‍ണമായും കരിഞ്ഞുപോയതായും തറ പൊട്ടിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടിത്തമുണ്ടായപ്പോള്‍ കോച്ചിലെ സ്‌മോക്ക് ഡിറ്റക്ടര്‍ അണഞ്ഞുപോയതായി ഒരു യാത്രക്കാരന്‍ നാലംഗ അന്വേഷണ സംഘത്തിന് രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തീപ്പിടിച്ച കോച്ച്‌ ഉടന്‍തന്നെ വേര്‍പെടുത്തിയ റെയില്‍വേ ജീവനക്കാരുടെ ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends