ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് രാജ്യസഭയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; ഗവേഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ രീതിയിൽ പ്രവര്‍ത്തിക്കാനുള്ള അവസരം

ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍, ഫെലോഷിപ്പ്, സ്റ്റുഡന്‍ഡ് എന്‍ഗേജ്മെന്റ് ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്കീം അപേക്ഷ ക്ഷണിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യട്ട വിദ്യാർഥികൾ, ഗവേഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല നിലയിലുമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ചെയറിലൂടെയും ഇന്റേണ്‍ഷിപ്പിലൂടെയും നൽകുന്നത്.
ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍
ഗവേഷകര്‍, അക്കാദമിക് രംഗത്ത് പേരെടുത്തവര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ചെയറിലേക്ക് അപേക്ഷ നൽകാം. ഇവരെക്കൂടാതെ മുന്‍ എം.പി, എം.എല്‍.എമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷമാണ് ചെയറിന് നല്കിയിരിയ്ക്കുന്ന കാലാവധി. ഇത് ഒരു വര്‍ഷത്തേക്ക് കൂടിനീട്ടാനും സാധിയ്ക്കും. ചെയര്‍ കാലവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 20 ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റ് ഇനത്തില്‍ 2.50 ലക്ഷം രൂപയും ലഭിയ്ക്കുന്നതാണ്.
രാജ്യസഭാ ഫെലോഷിപ്പ്
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഫെലോഷിപ്പിനായി അപേക്ഷ നൽകാം. മുന്‍ എം.പി, എം.എല്‍.എമാര്‍ക്കും ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. 18 മാസമാണ് ഫെലോഷിപ്പിന്റെ കാലാവധി. ഇത് ആറുമാസവരെ നേടാൻ കഴിയും. കാലവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റിനത്തില്‍ 50,000 രൂപയും ലഭിയ്ക്കുന്നതാണ്.
രാജ്യസഭ സ്റ്റുഡന്റ് എന്‍ഗേജ്മെന്റ് ഇന്റേണ്‍ഷിപ്പ്
നിലവില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷ ഇന്റേൺഷിപ്പിന് സ്വീകരിയ്ക്കുന്നതാണ്. രണ്ട് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലവധി. സ്റ്റൈപെന്‍ഡായി മാസം 10,000 രൂപ നൽകും.
അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുവാനുമായി rajyasabha.nic.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക.
https://www.facebook.com/Malayalivartha
























