പരിശീലനത്തിനിടെ മിന്നലേറ്റു; ദേശീയ സര്‍ഫിംഗ് താരത്തിന് ദാരുണാന്ത്യം

എല്‍ സാല്‍വദോറിന്റ ദേശീയ സര്‍ഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു. കാതറിന്‍ ഡയസ് എന്ന 22 വയസുകാരിയാണ് വെളളിയാഴ്‌ച പരിശീലനത്തിനിടെ ദാരുണമായി മരിച്ചത്. രാജ്യത്തെ എല്‍ ടുന്‍കൊ ബീച്ചില്‍ വച്ച് വെളളത്തില്‍ നിന്നും ഉയര്‍ന്ന് ചാടുന്ന പരിശീലനത്തിനിടെ പെട്ടെന്ന് മിന്നലേല്‍ക്കുകയായിരുന്നു.
ഉടനെ ആരംഭിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തീവ്ര പരിശീലനത്തിലായിരുന്നു കാതറിന്‍. സര്‍ഫിംഗ് ദേശീയ സംഘടനയായ സാല്‍വദോറന്‍ സര്‍ഫ് ഫെഡറേഷന്‍ അംഗവുമായിരുന്നു കാതറിന്‍ ഡയസ്. സംഭവം സാല്‍വദോറന്‍ സര്‍ഫ് ഫെഡറേഷന് വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന് സംഘടനാംഗങ്ങള്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha
























