വരനുമായി വധുവിന്റെ കാര്‍ യാത്ര വൈറലാകുന്നു...

ഇപ്പോള്‍ വിവാഹ ശേഷം വരനെയും കൂട്ടി വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്ന വധുവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്‍ക്കട്ട സ്വദേശിയും പ്രശസ്ത ഷെഫുമായ സ്‌നേഹ സിംഗിയാണ് ഭര്‍ത്താവ് സൗഗത് ഉപാധ്യായയുമായി വാഹനമോടിച്ച് പോകുന്നത്. പ്രണയകാലത്തും സൗഗതിനെ അരികിലിരുത്തി വാഹനമോടിച്ചിരുന്നത് താനാണെന്നും വിവാഹദിനത്തില്‍ അതു പിന്തുടരുകയായിരുന്നുവെന്നും സ്‌നേഹ പറയുന്നു. വിവാഹശേഷം വീട്ടിലേക്ക് താന്‍ ഓടിക്കുന്നതിനെക്കുറിച്ച് സൗഗതുമായി നേരത്തെ സംസാരിച്ചിരുന്നു. സൗഗത് പൂര്‍ണ പിന്തുണനല്‍കി.
പക്ഷെ വിവാഹത്തിന്റെ ടെന്‍ഷനില്‍ താന്‍ ഇക്കാര്യം മറന്നുപോയി. വിവാഹം ശേഷം സൗഗത് കാര്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് സ്‌നേഹ പറയുന്നു. തന്റെ ഡ്രൈവിംഗിന് ഭര്‍ത്താവിന്റെ അച്ഛനും അമ്മയും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. കാറിന്റെ മുന്നില്‍ പൂക്കള്‍ വച്ചിരുന്നതിനാല്‍ തനിക്ക് റോഡ് കാണാന്‍ കഴിയുമോ എന്നുമാത്രമായിരുന്നു അച്ഛന്റെ ചോദ്യമെന്നും സ്‌നേഹ വ്യക്മാക്കി.
എട്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സ്‌നേഹയും സൗഗതും വിവാഹം ചെയ്തത്. വധുവിന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്. നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























