കൊവിഡ് രോഗബാധിതനായ ഇമ്രാന്‍ ഖാന് അതിവേഗം രോഗത്തില്‍ നിന്നും മുക്തി നേടട്ടെ എന്ന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി

കൊവിഡ് രോഗബാധിതനായ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അതിവേഗം രോഗത്തില്‍ നിന്നും മുക്തി നേടട്ടെ എന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ചൈനീസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാന് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്.
പാക് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാന്‍ ചൈനയുടെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദില്‍ നടന്ന സെക്യൂരിറ്റി കോണ്‍ഫറന്‍സടക്കം നിരവധി പൊതുപരിപാടികളില്‍ 68 കാരനായ ഇമ്രാന്‍ പങ്കെടുത്തിരുന്നു. മാസ്‌ക് അണിയാതെയാണ് അദ്ദേഹം വെള്ളിയാഴ്ച പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനത്തിലടക്കം പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























