കോവിഡ് വീണ്ടും ശക്തമായതിനെ തുടര്‍ന്ന് മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി... ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍

കോവിഡ് വീണ്ടും ശക്തമായതിനെ തുടര്‍ന്ന് മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിശോധനയ്ക്കു വിസമ്മതിച്ചാല്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നുമാണ് അറിയിപ്പ്. തിങ്കളാഴ്ച മുതലാണ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നത്. ഷോപ്പിംഗ് സെന്ററുകളില്‍ ഒഴികെ പരിശോധന സൗജന്യമാകും.
ഷോപ്പിംഗ് സെന്ററുകളില്‍ പരിശോധനയുടെ ചെലവ് വ്യക്തികള്‍ വഹിക്കണം. രാജ്യത്ത് ശനിയാഴ്ച 40,953 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയ്ക്കുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ശനിയാഴ്ച 2,982 പുതിയ കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോവിഡ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിയുമായി മുംബൈ നഗരം. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളില്‍ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, ഗല്ലികള്‍, മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൗരന്മാരുടെ സമ്മതമില്ലാതെ ദ്രുത ആന്റിജന്‍ പരിശോധന നടത്തും.
ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബി.എം.സി മുന്നറിയിപ്പ് നല്‍കുന്നു.
d
https://www.facebook.com/Malayalivartha
























