കോവിഡ് വീണ്ടും രൂക്ഷമാകുന്നു... നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ അടച്ചു

കോവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ അടച്ചു. 9, 10, 11 റഗുലര്‍ ക്ലാസുകള്‍ ആണ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചത്.
ഹോസ്റ്റലുകളും അടച്ചു. എന്നാല്‍, പത്താംക്ല ാസിലെ ചില ബോര്‍ഡ് പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവയ്ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്പെഷല്‍ ക്ലാസ് നടത്താന്‍ അനുമതി നല്‍കി.
തഞ്ചാവൂരിലെ 11 സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ നടപടിയും സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയായിരുന്നു.
രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മാസ്‌ക് ധരിക്കല്‍, കൈകളുടെ ശുചിത്വം ഉറപ്പാക്കല്‍, സാമൂഹികാകലം പാലിക്കുക എന്നിവ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതാണ് ആശങ്കയ്ക്ക് കാരണമായത്. രണ്ടാഴ്ച മുന്‍പ് വരെ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറില്‍ താഴെമാത്രമായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1,087 പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ രോഗം പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ധേശിക്കുന്നു.
പുതുച്ചേരി, ആന്ധ്ര, കര്‍ണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ തമിഴ്‌നാട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ പാസ് നിര്‍ബന്ധമായും എടുക്കണം.
എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആളുകള്‍ ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
"
https://www.facebook.com/Malayalivartha
























