നായയെ അരകിലോമീറ്റർ സ്കൂട്ടറിൽ കെട്ടിവലിച്ചു ക്രൂരമർദ്ദനം; ഒടുവിൽ റോഡരികില്‍ തള്ളി, പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ: പ്രതി പിടിയിൽ

നായയെ സ്കൂട്ടറിനുപിന്നിൽ കെട്ടിയിട്ട് ക്രൂരത. വാഹനത്തിനുപിന്നിൽ ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ട് പോയശേഷമായിരുന്നു റോഡരികിൽ തള്ളിയത്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ സംഭവം നടന്നത്.
ഇജാസ് ഷെയ്ഖ് എന്ന ഇരുപതുകാരനാണ് നായ്ക്കുട്ടിയ്‌ക്കെതിരെ കൊടും ക്രൂരത ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് നായ്ക്കുട്ടിയെ അവശനായ നിലയില്‍ റോഡരികിൽ നിന്നും കണ്ടെത്തിയത്. ശരീരത്ത് നിരവധി പരിക്കുകാലോടെ ആവശ് നിലയിലായിരുന്നു. നായ്ക്കുട്ടിയുടെ പല്ലും നഷ്ട്ടപെട്ട അവസ്ഥയിലായിരുന്നു.
ഇതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇജാസ് ഷെയ്ഖ് എന്നായളെ പോലീസ് പിടികൂടിയത്. ഷെയ്ഖാണ് നായ്ക്കുട്ടിയെ ആക്രമിച്ചതെന്ന് കേസിലെ ദൃക്‌സാക്ഷി പോലീസിനോട് വ്യക്തമാക്കി. ആദ്യം ഷെയ്ഖ് നായ്ക്കുട്ടിയെ ക്രൂരമായി അടിയ്ക്കുകയായിരുന്നു. ശേഷം ഇയാള്‍ അതിനെ ബെല്‍ട്ട് കൊണ്ട് സ്‌കൂട്ടറിന് പിന്നില്‍ കെട്ടിയിട്ടു. അഞ്ഞൂറ് മീറ്ററോളം ദൂരം നായ്ക്കുട്ടിയെ വാഹനത്തിന് പിന്നില്‍ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. തുടര്‍ന്ന് നായ്ക്കുട്ടിയെ ഇയാള്‍ റോഡരികില്‍ വലിച്ചറിയുകയായിരുന്നു.
പരിക്കേറ്റ നായ്ക്കുട്ടിയെ ഇപ്പോൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് പ്രതിയെ അറ്സ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























