ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 43,846പേര്‍ക്ക് കോവിഡ്; മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയർന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിര ക്കായിരുന്നു ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിരിയ്ക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 22,956 പേരാണ് രോഗമുക്തി നേടിയിരിയ്ക്കുന്നത്. 197 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി ഉയര്‍ന്നു. 1,11,30,288 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,09,087 ആക്ടീവ് കേസുകള്‍. ആകെ മരണം 1,59,755. ഇതുവരെയായി 4,46,03,841 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി.
https://www.facebook.com/Malayalivartha
























