അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോനിയാൽ മക്കൾക്ക് ചോദ്യം ചെയ്യാം; ഹൈ കോടതി വിധി

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധി. അച്ഛന്റെ മരണശേഷം രണ്ടാനമ്മയ്‌ക്കെതിരെയാണ് മക്കൾ കോടതിയെ സമീപിച്ചത്. ഇയതിനെ തുടർന്നായിരുന്നു ഈ വിധി.
രണ്ടാനമ്മ ആദ്യ ബന്ധം വേര്‍പെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം കഴിച്ചതെന്നും അതിനാല്‍ വിവാഹം റദ്ദാക്കണം എന്നുമായിരുന്നു മകളുടെ ആവശ്യം. 2003-ലാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്.
എന്നാൽ അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിഞ്ഞത്. അതിനാല്‍ വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മകള്‍ കുടുംബ കോടതിയെ സമീപിച്ചത്.
വിവാഹബന്ധത്തെ ചോദ്യംചെയ്യാന്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കള്‍ക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹര്‍ജി കുടുംബകോടതി തള്ളുകയായിരുന്നു. 2003-ല്‍ നടന്ന വിവാഹത്തെ 2016-ല്‍ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യം ചെയ്യുകയുണ്ടായി.
ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 2015-ലാണ് അച്ഛന്‍ മരണപ്പെട്ടത്. രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബകോടതി വിധി റദ്ദാക്കുന്നത്.
https://www.facebook.com/Malayalivartha
























