മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.... മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 30,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. 3,779 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു. 362,675 പേര്‍ക്ക് ഇതുവരെ മുംബൈയില്‍ കോവിഡ് പിടിപെട്ടിട്ടുണ്ട്. നാഗ്പുരിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3614 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.
24,79,682 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,14,867 പേര്‍ ഇതിനോടകം രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 11,314 പേര്‍ രോഗമുക്തി നേടി. 89.32 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെയുള്ള കണക്കുപ്രകാരം 53,399 പേരുടെ ജീവനും കോവിഡ് കവര്‍ന്നു.
അതേസമയം കര്‍ണാടകത്തില്‍ കോവിഡ് രണ്ടാംഘട്ട വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
കര്‍ണാടകയില്‍ ഞായറാഴ്ച 1,715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 9,70,202 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1048 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























