പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ.
ഏത് സ്ൂകളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച് 25 നകം സമര്‍പ്പിക്കണം.
കോവിഡ് രോഗവ്യാപന ഭീഷണി നിനില്‍ക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്ഇ തീരുമാനം. ഏത് സ്‌കൂളിലേയ്ക്കാണോ പരീക്ഷാകേന്ദ്രം മാററ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച് 31 നകം സിബിഎസ്ഇ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും.
അതേസമയം സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്താന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. കോവിഡ്-19 പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ നടത്തുന്നതിന് നിയന്ത്രണം.
ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്.ഇ. പ്രാദേശിക ഓഫീസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.
എറണാകുളം ജില്ലയിലെ ഒട്ടേറെ സ്‌കൂളുകള്‍ കുട്ടികളെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഒന്‍പത്, പതിനൊന്നാം ക്ലാസുകളിലെ പരീക്ഷകള്‍ നടത്തിയെന്ന് രക്ഷിതാക്കളുടെ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഒന്‍പതിലും പതിനൊന്നിലും പൊതു പരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സി.ബി.എസ്.ഇ. യുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കമ്മിഷന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























