തെക്കന്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം.... ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
തെക്കന്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്.
വീടുകള്‍ക്ക് പുറമേ ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കോക്സ് ബസാറിലെ ബാലുഖാലി ക്യാമ്പ് ഒന്നില്‍ നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.
https://www.facebook.com/Malayalivartha