45 കഴിഞ്ഞവര്‍ക്കും വാക്‌സിന്‍... ഏപ്രില്‍ ഒന്നു മുതല്‍ വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക്....ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍വരും. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ നല്‍കുന്നതിനുള്ള പ്രായപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തിയത്
. അര്‍ഹരായ എല്ലാവരും കൊ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വാക്‌സിന്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
കൊവിഡ് ടാസ്‌ക്‌ഫോഴ്‌സിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെയും ഉപദേശം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ വാക്‌സിനെടുക്കാന്‍ ഇനി ഈ അസുഖങ്ങളുടെ രേഖകള്‍ ഹാജരേക്കണ്ടിവരില്ല. രാജ്യത്ത് വാക്‌സിനെടുത്തവരുടെ എണ്ണം അഞ്ചുകോടിയോടടുക്കുകയാണ്.
അതേസമയം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്സിന്‍ നല്‍കും. കൂടുതല്‍ വാക്സിന്‍ ഇതിനായി എത്തിക്കും. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നേരത്തെ സര്‍ക്കാര്‍ നീക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാം.
https://www.facebook.com/Malayalivartha


























