കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.....കടുത്ത നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍.... പൊതുസ്ഥലത്തുള്ള ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അനുമതിയില്ല....

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.....കടുത്ത നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍.... പൊതുസ്ഥലത്തുള്ള ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അനുമതിയില്ല.
വരാനിരിക്കുന്ന ഹോളി, ഷബ്-ഇ- ബാരാത്ത്, നവരാത്രി തുടങ്ങിയവ പൊതുസ്ഥലത്ത് ആഘോഷിക്കുന്നതിനും പൊതുസ്ഥലത്തുള്ള ഒത്തുചേരലുകള്‍ക്കും അനുമതിയില്ല. ഇക്കാര്യം കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,101 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 620 പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാലു പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 6,49,973 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നഗരത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കൊറോണയുടെ ഭാഗമായി പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കും. മാസ്‌ക് ധരിക്കാനും സമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 15 മുതല്‍ നഗരത്തില്‍ കൊറോണകേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം പ്രതിദിനം രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























