Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ചിത്രം വരച്ചുകൊണ്ടിരിക്കെ വീടിന് മുകളിലേക്ക് മരം പതിച്ചു; ഞെട്ടൽ മാറാതെ ബി.ഡി. ദത്തൻ, തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ടു, പെയിന്റിംഗും സ്റ്റുഡിയോയും പൂർണമായും നശിച്ചു

24 MARCH 2021 10:48 AM IST
മലയാളി വാര്‍ത്ത


ജവഹർ ബാലഭവൻ വളപ്പിൽ മറിഞ്ഞുവീണ മരങ്ങളിൽ ഒടുവിലത്തേത് പതിച്ചത് ബി.ഡി. ദത്തന്റെ വീട്ടിനു മുകളിലേക്കാണ്. അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ ആർട്ടിസ്റ്റ് ബി.ഡി. ദത്തന്റെയും ഭാര്യ വസന്തയുടെയും മുഖത്ത് ഭയപ്പാട് നിറയും. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. ബൊട്ടാണിക്കൽ ഫാന്റസി പരമ്പരയിൽപ്പെട്ട ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ''തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടു'' എന്ന് ബി.ഡി. ദത്തൻ പറഞ്ഞു.

വീടിന്റെ മേൽക്കൂര തകർന്നു, ഭാര്യ വസന്തയുടെ കൈക്ക് നിസാര പരിക്കേറ്റു. ഫൈബർ ഷീറ്റ് ദേഹത്ത് വീണെങ്കിലും ദത്തൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടത്തിൽ വീട്ടിലെ ജലസംഭരണി തകർന്നിട്ടുണ്ട്. ഗാലറിയിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷത്തോളം രൂപയുടെ പെയിന്റിംഗുകളും സ്റ്റുഡിയോയും പൂർണമായി നശിച്ചു. വീടിനും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായി. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

വീടിന് തൊട്ടടുത്തെ ജവഹർ ബാലഭവൻ വളപ്പിൽ നിന്ന മറ്റ് നാല് മരങ്ങൾ സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് പതിച്ചത്. അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബാലഭവനിലും കവടിയാർ വില്ലേജ് ഓഫീസിലും ദത്തൻ 2003 മുതൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

ബാലഭവൻ വളപ്പിൽ ഇനിയും നിരവധി മരങ്ങൾ അപകടാവസ്ഥയിലുണ്ട്. പലപ്പോഴും സ്വന്തം ചെലവിലാണ് ദത്തൻ മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കുന്നത്.

വാട്ടർടാങ്ക് പൊട്ടി വെള്ളം ഒലിച്ചാണ് 60 ലക്ഷത്തോളം രൂപ വിലവരുന്ന 400ഓളം പെയിന്റിംഗുകൾ നശിച്ചത്. ചിത്രം വരയ്ക്കാനായി നിർമ്മിച്ച ഗാലറിയും തകർന്നു. മൂന്ന് മാസം മുമ്പ് ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ഗാലറി നിർമ്മിച്ചത്. ഇലക്ട്രിക് വയറിംഗിനും നാശനഷ്ടമുണ്ടായി.

ജവഹർ ബാലഭവൻ വളപ്പിൽ അപകട സാദ്ധ്യതയുള്ള നാല് മരങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇവ മുറിച്ചുമാറ്റണമെന്ന് കാണിച്ച് ഇന്നലെയും ബി.ഡി. ദത്തൻറവന്യൂ, നഗരസഭ, ജവഹർ ബാലഭവൻ അധികൃതർക്ക് പരാതി നൽകി. റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ ഇന്നലെ സംഭവസ്ഥലത്ത് എത്തിയിരുന്നു.ഉടനെ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും ബി ഡി ദത്തൻ പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (8 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (19 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (26 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (33 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (41 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (55 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends