ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 47,262 പുതിയ കേസുകൾ, ആക്റ്റിവ് കേസുകളുടെ എണ്ണം 3,68,457, നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെഎന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ -47,262 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെയുണ്ടായ അതേ നിരക്കിലാണ് ഇപ്പോഴത്തെ രോഗ വ്യാപന നിരക്ക് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ ആക്റ്റിവ് കേസുകളുടെ എണ്ണം 3,68,457യാണ് നിൽക്കുന്നത്. രോഗമുക്തരാകുന്നവരുടെ എണ്ണം 95.67 ശതമാനമെന്നതാണ് പ്രതീക്ഷ നല്‍കുന്ന ഒരു കണക്ക്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,441 പേര്‍ രാജ്യത്ത് മരണപ്പെട്ടു.
ഇതുകൂടാതെ രാജ്യത്ത് നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിക്കുകയുണ്ടായി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ്. ആയതിനാൽ തന്നെ കൂടുതല്‍ വാക്‌സിന്‍ മാര്‍ക്കറ്റിലെത്തിക്കും. വാക്‌സിനേഷനിലെ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കുമിതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,27,53,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4517 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂര്‍ 194, കോഴിക്കോട് 211, തൃശൂര്‍ 191, കോട്ടയം 179, എറണാകുളം 167, കൊല്ലം 173, തിരുവനന്തപുരം 107, കാസര്‍ഗോഡ് 105, ആലപ്പുഴ 110, പത്തനംതിട്ട 92, മലപ്പുറം 89, പാലക്കാട് 39, വയനാട് 52, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 168, കൊല്ലം 118, പത്തനംതിട്ട 206, ആലപ്പുഴ 122, കോട്ടയം 259, ഇടുക്കി 45, എറണാകുളം 310, തൃശൂര്‍ 211, പാലക്കാട് 79, മലപ്പുറം 95, കോഴിക്കോട് 265, വയനാട് 48, കണ്ണൂര്‍ 123, കാസര്‍ഗോഡ് 123 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,78,743 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,610 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3653 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
https://www.facebook.com/Malayalivartha


























