രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 275 മരണം, 47,262 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 275 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിതീകരിച്ചു. രാജ്യം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിയ്ക്കുന്നത്.
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേര്‍ രോഗമുക്തരായപ്പോള്‍ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
47,000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. രാജ്യത്ത് ഇതുവരെ 5കോടിയിലേറെപേര് കോവിഡ് വാക്സിൻ സ്വീകരിച്ചിരിയ്ക്കുകയാണ്.
എന്നാൽ, മഹാരാഷ്ട്രയില്‍ മാത്രം 28,699 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.132 പേര്‍ ഇന്നലെ കൊറോണ ബാധിച്ചു മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 53,589 ആയിരിയ്ക്കുകയാണ്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയിരിയ്ക്കുന്നു. വരുംദിവസങ്ങളില്‍കൂടി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ മുംബൈ അടക്കം പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാരിന്റെ സൂചനകൾ.
നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയില്‍ സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. നാഗ്പുര്‍ നഗരത്തില്‍ മാര്‍ച്ച് 31 വരെ നേരത്തെതന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
പര്‍ടനയില്‍ മാര്‍ച്ച് 24 മുതല്‍ 31 വരെ ലോക്ഡൗണ്‍ ആണ്. പാല്‍ഘര്‍, നാസിക് എന്നിവിടങ്ങളിലും ഭാഗിക ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha


























