പലതരം സേവനങ്ങള്‍ക്കായി ബാങ്ക് നമ്മളില്‍ നിന്നും നിരക്ക് ഈടാക്കുന്നു; അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലാത്ത പക്ഷം നിങ്ങള്‍ എടിഎം ഇടപാട് നടത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കും, എന്നാൽ ഇത് അറിഞ്ഞിരിക്കുക

ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും നമ്മള്‍ സാധാരണയായി പണം പിൻവലിക്കുകയും പലവിധ ഇടപാടുകൾ നടത്തുകയും ചെയ്യും. ഇത്തരത്തിൽ നിരവധി സേവനങ്ങള്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പലതരം സേവനങ്ങള്‍ക്കായി ബാങ്ക് നമ്മളില്‍ നിന്നും നിരക്ക് ഈടാക്കുന്നുമുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലാത്ത പക്ഷം നിങ്ങള്‍ എടിഎം ഇടപാട് നടത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുന്നതും പതിവ് കാഴ്ചയാണ്.
അതായത് നിങ്ങളുടെ അക്കൗണ്ടില്‍ 3000 രൂപയാണ് ഉള്ളതെന്ന് ചിന്തിക്കുക. നിങ്ങള്‍ എടിഎമ്മില്‍ ചെന്ന് 3500 രൂപ എടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇടപാട് പരാജയപ്പെടുന്നതാണ്. എന്നാൽ അതിന്റെ പിന്നില്‍ മറ്റൊരു ദോഷവും കൂടി ഉണ്ട്. ഇത് പലര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം.
മതിയായ ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എടിഎം ഇടപാട് പരാജയപ്പെടുകയും ആ ഇടപാടിന്റെ പേരില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യുന്നതാണ്. ഈ നിരക്ക് ഓരോ ഇടപാടിനും 20-25 രൂപ വരെയാകാനും സാധ്യത ഏറെയാണ്. 2020 ഡിസംബര്‍ മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത് തന്നെ. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ നിങ്ങള്‍ പിഴ നല്‍കേണ്ടി വരുന്നതാണ്. അതിനാല്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പായി നിങ്ങളുടെ അക്കൗണ്ടില്‍ എത്ര ബാലന്‍സ് ഉണ്ടെന്ന് തീര്‍ച്ചയായും ഉറപ്പാക്കുക. വിവധ ബാങ്കുകള്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നത്.
എസ്‌ബിഐ
അപര്യാപ്തമായ ബാലന്‍സ് കാരണം എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ എസ്‌ബിഐ ഉപഭോക്താവിന് 20 രൂപ പിഴ നല്‍കണം. ഇതിനുപുറമെ പ്രത്യേക ജിഎസ്ടിയും ചുമത്തും. എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ കുറഞ്ഞ അക്കൗണ്ട് ബാലന്‍സില്‍ ഇടപാട് പരാജയപ്പെട്ടതിന്റെ പേരില്‍ പിഴ ഈടാക്കുന്നു.
എച്ച്‌ഡിഎഫ്സി
ഇടപാട് പരാജയപ്പെട്ടാല്‍, എച്ച്‌ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ 25 രൂപ നല്‍കണം
കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്
എടിഎം ഇടപാട് പരാജയപ്പെട്ടതിന് കോട്ടക് മഹീന്ദ്ര ബാങ്ക് 25 രൂപ ഈടാക്കുന്നു. അപര്യാപ്തമായ ബാലന്‍സ് കാരണം, യെസ് ബാങ്ക് 25 രൂപ ഈടാക്കുന്നു. അപര്യാപ്തമായ ബാലന്‍സ് കാരണം ആക്സിസ് ബാങ്ക് 25 രൂപ ഈടാക്കുന്നു.
പിഴ ഒഴിവാക്കാന്‍ എന്തുചെയ്യണം?
അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഓര്‍ക്കുന്നില്ലെങ്കില്‍, എടിഎമ്മിലേക്ക് പോകുന്നതിനുമുമ്ബ് നിങ്ങള്‍ ഒരു പരിശോധന നടത്തണം. മിക്ക ബാങ്കുകളും എസ്‌എംഎസ്, കോളുകള്‍ വഴി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് നിങ്ങള്‍ക്ക് ബന്ധപ്പെട്ട ബാങ്കിന്റെ യുപിഐ ആപ്ലിക്കേഷനോ ബാങ്കിംഗ് അപ്ലിക്കേഷനോ ഉപയോഗിക്കാം.
മറ്റ് ബാങ്കിന്റെ എടിഎമ്മുകളില്‍ ബാലന്‍സ് പരിശോധിക്കുന്നതിനുള്ള നിരക്ക്
മറ്റൊരു ബാങ്കിന്റെ എടിഎമ്മില്‍ ബാലന്‍സ് ചെക്കിന് നിങ്ങള്‍ ചാര്‍ജ് നല്‍കേണ്ടിവരാം. മിക്ക ബാങ്കുകളും 5 മുതല്‍ 8 വരെ ഇടപാടുകള്‍ മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
ബാലന്‍സ് ചെക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, മറ്റൊരു ബാങ്കിന്റെ എടിഎമ്മില്‍ ബാലന്‍സ് പരിശോധന പോലും നടത്തരുത്. നിശ്ചിത പരിധിക്കുശേഷം, സാമ്ബത്തികേതര എടിഎം ഉപയോഗത്തിന് എസ്‌ബിഐ 8 രൂപ ഈടാക്കുന്നു. ജിഎസ്ടിയും ഇതില്‍ ബാധകമാണ്.
https://www.facebook.com/Malayalivartha


























