പ്രതിപക്ഷ എം എൽ എമാരെ വലിച്ചിഴച്ച് പോലീസ്; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബീഹാർ നിയമസഭ

ബീഹാര്‍ ഗവൺമെന്റ് മിലിറ്ററി പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെ ചൊല്ലി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കയ്യേറ്റം ചെയ്തു. വനിതാ എംഎല്‍എമാര്‍ അടക്കമുളളവരെ ആണ് പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയത്.
ബീഹാര്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് ബില്‍ 2021 നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കവേയാണ് പ്രതിപക്ഷമായ ആര്‍ജെഡിയിലെ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അരങ്ങേറിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പല തവണ നിര്‍ത്തി വെയ്‌ക്കേണ്ടതായി വന്നിരുന്നു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആരെയും അറസ്റ്റ് ചെയ്യാനുളള അധികാരം പോലീസിന് നല്‍കുന്ന ഡ്രാക്കോണിയന്‍ നിയമം ആണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു ബീഹാർ നിയമസഭയിൽ പ്രതിപക്ഷം പ്രതിക്ഷേധം നടത്തിയത്.
വന്‍ പ്രതിഷേധത്തിനിടെയാണ് വൈകിട്ട് മൂന്ന് മണിയോടെ മന്ത്രി ബിജേന്ദര്‍ യാദവ് വിവാദ ബില്‍ സഭയുടെ മേശപ്പുറത്ത് വെക്കുകയും. തുടര്‍ന്ന് സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ 4.30 വരെ സഭ നിർത്തി വെക്കുകയും ചെയ്തു.
സഭ വീണ്ടും വിളിച്ച് ചേര്‍ക്കാന്‍ എത്തിയ സ്പീക്കറെ അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞതോടെയാണ് . പിന്നാലെ പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗും എസ്‌എസ്പി ഉപേന്ദ്ര കുമാര്‍ ശര്‍മയും സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പോലീസും മാര്‍ഷല്‍മാരും ചേര്‍ന്ന് സ്പീക്കറുടെ ചേംബറിന് മുന്നില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാരെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് നീക്കം ചെയ്യുകയായിരുന്നു.
വനിതാ എംഎല്‍എമാരെ അടക്കം പോലീസ് വലിച്ചിഴക്കുന്നതും കയ്യേറ്റം ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗിനെ പോലീസ് തൊഴിക്കുന്നത് ക്യാമറയില്‍ വ്യക്തമായി കാണാവുന്നതാണ്.
കൂടാതെ വനിതാ പോലീസുകാര്‍ ആര്‍ജെഡിയുടെ വനിതാ എംഎല്‍എ ആയ കിരണ്‍ ദേവിയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പിന്നാലെ നിതീഷ് കുമാര്‍ സര്‍ക്കാരിന് എതിരെ ആര്‍ജെഡി രംഗത്ത് വന്നു. സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി ആര്‍ജെഡി പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























