സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസ് എന്‍. വി. രമണയ്‌ക്കെതിരായ പരാതി സുപ്രീം കോടതി തള്ളി... ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതിയാണ് തള്ളിയത്...

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍. വി. രമണയ്‌ക്കെതിരേ നല്‍കിയ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്കി സുപ്രീം കോടതി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചു. എന്നാൽ, ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് 2020 ഒക്ടോബര്‍ ആറിനാണ് ജഗന്‍മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയ്ക്ക് കൈമാറിയത്.
ജസ്റ്റിസ് രമണയുടെ രണ്ടു പെണ്‍മക്കള്‍ അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിൽ ഉള്‍പ്പെടെ ഇടപെടുന്നു, ടി.ഡി.പി.ക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് രമണയ്‌ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡി ആരോപിച്ചിരുന്നത്.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് എന്നാണ് ലഭിക്കുന്ന സൂചന. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും.
https://www.facebook.com/Malayalivartha


























