'പരിക്കേറ്റ് പ്ലാസ്റ്റര്‍ ചെയ്ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ'; ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച് ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്

പരിക്കേറ്റ കാലുമായി പ്രചരണം നടത്തുന്ന ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച് ബി.ജെ.പി നേതാവ്. പരിക്കേറ്റ് പ്ലാസ്റ്റര്‍ ചെയ്ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ എന്നാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചോദിച്ചത്. പുരുലിയയില്‍ ഒരു റാലിയില്‍ സംസാരിക്കവേയാണ് ബി.ജെ.പി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. 'ഇപ്പോള്‍ അവര്‍ എല്ലാവര്‍ക്കുമായി കാല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സാരി ധരിച്ചിട്ടുണ്ടെങ്കിലും കാലുകളിലൊന്ന് തുറന്നുകാട്ടിയിരിക്കുകയാണ്. ആരും ഇതുപോലൊരു സാരി ധരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ജോടി ബര്‍മുഡ ധരിക്കുക. അങ്ങനെ എങ്കില്‍ എല്ലാവര്‍ക്കും കാലുകള്‍ കാണാന്‍ കഴിയും'-ദിലീപ് ഘോഷ് പറഞ്ഞു.
ദിലീപിന് മറുപടിയുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രംഗെത്തത്തി. 'മമത സാരി ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്‍റ് പൊതുയോഗത്തില്‍ ചോദിക്കുന്നു. കാല്‍ നന്നായി കാണിക്കാന്‍ ബര്‍മുഡ ധരിക്കണമെന്നും പറയുന്നു. വികൃതരായ ഈ കുരങ്ങന്മാര്‍ ബംഗാളില്‍ വിജയിക്കുമെന്ന് കരുതുന്നുണ്ടേ' -മഹുവ ട്വീറ്റ് ചെയ്തു. 'ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്‍റിന്‍റെ പങ്ക് വിഷം തുപ്പുന്നതിലേക്ക് ചുരുക്കിയിട്ടുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. ബംഗാള്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണം മുതല്‍ എഐടി ഒഫീഷ്യല്‍ തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങള്‍ വരെ അയാള്‍ എല്ലാ പരിധികളും ലംഘിക്കുകയാണ്.
ഞെട്ടിക്കുന്ന വാക്കുകളാണിത്'- തൃണമൂല്‍ നേതാവ് കകോലി ഘോഷ് ദസ്തിദാര്‍ ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം നന്ദിഗ്രാമില്‍ റാലിയില്‍ പങ്കെടുക്കവേയാണ് മമത ബാനര്‍ജിക്ക് പരിക്കേറ്റത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമാണ് പരിക്കിന് പിന്നിലെന്ന് മമത ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























