മഹാരാഷ്ട്രയിലും പഞ്ചാബിലും കോവിഡ് വ്യാപനം ഗുരുതരം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മഹാരാഷ്ട്രയിലും പഞ്ചാബിലും കോവിഡ് വ്യാപനം ഗുരുതരമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്. ഡല്‍ഹിയില്‍ കോവിഡ് തല്‍സ്ഥിതി വിവരം വാര്‍ത്താമാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയിലും പഞ്ചാബിലും രോഗവ്യാപനം തീക്ഷ്ണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 28,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബില്‍ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്ബോള്‍ വ്യാപനം തീവ്രമാണ്. മഹാരാഷ്ട്രയിലെ ഒമ്ബത് ജില്ലകളും കര്‍ണാടകയിലെ ഒരു ജില്ലയും കേന്ദ്രീകരിച്ചാണ് കോവിഡ് കേസുകള്‍ വര്ധിക്കുന്നതെന്നെന്നും ഭൂഷന് പറഞ്ഞു.
ഇതിനു പുറമേ ഗുജറാത്തിലെയും മധ്യപ്രദേശിലെയും സ്ഥിതിയും ആശങ്കയിലാണ്. ഗുജറാത്തില്‍ പ്രതിദിനം 1700ഓളം കേസുകളും മധ്യപ്രദേശില്‍ 1500ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ മിക്ക കേസുകളും സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്, ഭാവ് നഗര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ കോവിഡ് കേസുകളിലേറെയും ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഉജ്ജൈന്‍, ബെതുല്‍ എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha


























