രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് ഹോളി, ഈസ്റ്റര്‍, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്തയച്ചത്. തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണത്തിനാവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ് സ്ഥിരി രൂക്ഷമായത്.
https://www.facebook.com/Malayalivartha


























