ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്

ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ 30 മണ്ഡലങ്ങളിലും ആസാമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.
ആസാമിലെ 47 മണ്ഡലങ്ങളില്‍ 38 എണ്ണം തേയിലത്തോട്ടം മേഖലയിലാണ്. ആസാമില്‍ ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലാണു മറ്റു രണ്ടു ഘട്ടങ്ങള്‍. 126 മണ്ഡലങ്ങളാണ് ആസാമിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആസാമില്‍ മാത്രമാണു ഭരണത്തുടര്‍ച്ച തേടി ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ 86 സീറ്റുകള്‍ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്.
"
https://www.facebook.com/Malayalivartha


























