കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍...

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വര്‍ക്കലയിലെത്തുന്ന രാജ്‌നാഥ് സിങ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി റോഡ് ഷോ നടത്തും.
റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും.
നഡ്ഡയുടെ ഒപ്പില്ലാത്തതിനാല്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസിന്റെ പത്രിക തള്ളിയ സംഭവത്തെ തുടര്‍ന്ന് തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം കണ്ണൂരെത്തുന്നത്.
ഇതേക്കുറിച്ച് പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. എന്‍ ഹരിദാസ് ഉള്‍പെടെയുള്ളവര്‍ രാവിലെ ഒമ്ബതിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി നഡ്ഡയെ സ്വീകരിക്കും.
മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കല്‍ ടൗണിലാണ് നഡ്ഡയുടെ റോഡ്ഷോ. ഈ പരിപാടി ക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷന്‍ തൃശ്ശൂരേക്ക് പോകും. അതേസമയം, കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ കേരള തിരഞ്ഞെടുപ്പ് പ്രാചാരണം ഇന്നും.
ഇന്ന് ഇടുക്കി ജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ഗാന്ധി പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രാചാരണങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
എറണാകുളം ജില്ലയിലാണ് പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. പ്രമുഖ നേതാക്കള്‍ തന്നെ വീടുകള്‍ കയറി വോട്ട് തേടുന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ രണ്ടാംഘട്ട പ്രചാരണം.
"
https://www.facebook.com/Malayalivartha


























