ഉദയനിധി സ്റ്റാലിൻ ഇഷ്ടിക മോഷ്ടിചുവെന്ന് ബിജെപി അംഗത്തിന്റെ പരാതി; ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവിച്ചത്...

മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിചുവെന്ന് ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി ലഭിച്ചതായി റിപ്പോർട്ട്. എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഒരു ഇഷ്ടിക ഉയർത്തിക്കാട്ടിയിരുന്നു.
'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്'- എന്നാണ് ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞത്.
ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഉയർന്നത്. ഇത്തരത്തിൽ ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബിജെപി അംഗമായ നീധിപാണ്ഡ്യന്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 380-ാം വകുപ്പനുസരിച്ച് ഉദയനിധി സ്റ്റാലിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 200 ല്‍ അധികം സീറ്റ് നേടി ഡി.എം.കെ വിജയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെ ഉണ്ടാക്കാന്‍ പോകുന്നത് തിരമാലയല്ല, മറിച്ച് സുനാമിയാണെന്നും അദ്ദേഹം പറഞ്ഞു.'ഇതൊരു തിരമാലയല്ല, ഇതൊരു സുനാമിയാണ്. ഞങ്ങള്‍ 234 സീറ്റുകള്‍ നേടിയാല്‍ അത് ഒരു സുനാമിയാകും, ഒരു തരംഗമല്ല,' സ്റ്റാലിന്‍ പറഞ്ഞു.
നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങളില്‍,പ്രത്യേകിച്ച് ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ളവര്‍ക്കും വളരെ ദരിദ്രരായ ജനങ്ങള്‍ക്കും അമര്‍ഷമുണ്ടെന്നും ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് 'നിങ്ങളുടെ നിയോജകമണ്ഡലത്തിലെ സ്റ്റാലിന്‍' എന്ന പ്രോഗ്രാം തങ്ങള്‍ ആരംഭിച്ചതെന്നും എല്ലാ പരാതികളും 100 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























