തമിഴ്‌നാട്ടിൽ നിലവില്‍ ബിജെപിക്ക് അനുകൂല സഹചര്യമാണ് ഉള്ളത്; താന്‍ ബിജെപിയില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റിന് വേണ്ടിയല്ലെന്ന് നടി ഗൗതമി
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കടക്കുകയാണ്. താന്‍ ബിജെപിയില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റിന് വേണ്ടിയല്ലെന്ന് നടി ഗൗതമി വ്യക്തമാക്കുകയുണ്ടായി. വിരുദ് നഗര്‍ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെയായിരുന്നു ഗൗതമി തന്റെ നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ താര പ്രചാരക കൂടിയാണ് ഗൗതമി. ചെന്നൈയില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലും അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. നടി ഖുശ്ബുവിന് വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുന്നതാണ് എന്നും വ്യക്തമാക്കി. ബിജെപി നേതാവ് ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. സംസ്ഥാനത്ത് നിലവില്‍ ബിജെപിക്ക് അനുകൂല സഹചര്യമാണ് ഉള്ളതെന്നും ഗൗതമി പറയുകെയുണ്ടായി.
അതേസമയം മക്കള്‍ നീതി മയ്യത്തിന്റെ (എംഎന്‍എം) സ്ഥാപകന്‍ കമലഹാസന്റെ താര രാഷ്ട്രീയത്തിന് തമിഴകത്തു വലിയ ഭാവിയില്ലെന്ന് നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി വ്യക്തമാക്കി. കോയമ്ബത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കമലിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും നടി വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി തമിഴ്‌നാട്ടില്‍ ഓടിനടന്നു പ്രചാരണം നയിക്കുകയാണെന്നും, എന്നാൽ സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെടുകയായിരുന്നു.
ഇതിനുപിന്നാലെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 200 ല്‍ അധികം സീറ്റ് നേടി ഡി.എം.കെ വിജയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വ്യക്തമാക്കുകയുണ്ടായി. ഡി.എം.കെ ഉണ്ടാക്കാന്‍ പോകുന്നത് തിരമാലയല്ല, മറിച്ച് സുനാമിയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇതൊരു തിരമാലയല്ല, ഇതൊരു സുനാമിയാണ്. ഞങ്ങള്‍ 234 സീറ്റുകള്‍ നേടിയാല്‍ അത് ഒരു സുനാമിയാകും, ഒരു തരംഗമല്ല,' സ്റ്റാലിന്‍ പറഞ്ഞു.
ആയതിനാൽ തന്നെ നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങളില്‍,പ്രത്യേകിച്ച് ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ളവര്‍ക്കും വളരെ ദരിദ്രരായ ജനങ്ങള്‍ക്കും അമര്‍ഷമുണ്ടെന്നും ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് 'നിങ്ങളുടെ നിയോജകമണ്ഡലത്തിലെ സ്റ്റാലിന്‍' എന്ന പ്രോഗ്രാം തങ്ങള്‍ ആരംഭിച്ചതെന്നും എല്ലാ പരാതികളും 100 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























