ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ വ്യാപകമായ സംഘർഷാവസ്ഥ

പരക്കെ ആക്രമണവും കലാപസാഹചര്യവും അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന തന്ത്രം ബംഗാളിൽ വ്യാപകമായി കണ്ടു വരുന്നു എന്ന പരാതിയെ ആസ്പദമാക്കിയാണ് വിവിധ ഘട്ടങ്ങളിലുള്ള വോട്ടെടുപ്പ് ബംഗാളിൽ നടക്കുന്നത് .എന്നാൽ അത് സാധാരണയായി നടത്തിവരുന്നത് തൃണമൂൽ കോൺഗ്രെസ്സാണ് എന്നാണ് പൊതുവായി പല പാർട്ടികളും പറയുന്നത്
എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി മാറിയ ബംഗാൾ രാഷ്ട്രീയത്തിൽ ബി ജെ പിയും തൃണമൂലും തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും നേർക്കുനേർ ഏറ്റുമുട്ടുന്ന പല സംഭവങ്ങളും ഉണ്ടായിരിക്കുകയാണ് .
തൃണമൂൽ പ്രവർത്തകരും ബി ജെ പി പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് പല ജില്ലകളിലും കണ്ടുകൊണ്ടിരിക്കുന്നത് .ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുള്ള കല്ലേറിൽ തുടങ്ങി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ഉള്ള ശ്രമമാണ് തൃണമൂൽ നടത്തുന്നതെന്ന ബി ജെപിയുടെ
പരാതി അതിശക്തമായി തുടരുകയാണ് .
ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ വ്യാപകമായ സംഘർഷാവസ്ഥയാണ് ഉള്ളതെന്ന് റിപ്പോർട്ട് . ബംഗാളില്‍ 14.28 ശതമാനവും അസമില്‍ 10.14 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാര്‍ഥി സുശാന്ത് ഘോഷിനെ ആക്രമിച്ച് കാറ് തകര്‍ത്തു.
പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ മിഡ്നാപുരില്‍ വെടിവയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ 12 മണിക്കും ബിജെപി നേതാക്കള്‍ 2 മണിക്കും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
https://www.facebook.com/Malayalivartha


























