Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ഇന്ത്യയുടെ കടലും കരയും സംരക്ഷിക്കാൻ ജിഐസാറ്റ്-1; ജിയോ ഇമേജിങ് ഉപഗ്രഹ വിക്ഷേപണം ഏപ്രിൽ 18ന്

27 MARCH 2021 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

 

ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ് -1 വിക്ഷേപണം മാർച്ച് 28 ൽ നിന്ന് ഏപ്രിൽ 18 ലേക്ക് മാറ്റി. ജിഎസ്എൽവി- എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, പ്രകൃതി ദുരന്ത – ഭൂപ്രകൃതി അവലോകനം, അതിർത്തി സംരക്ഷണം എന്നിവയാണ് ലക്ഷ്യം. 2020 മാർച്ച് 5 ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥ സാഹചര്യങ്ങൾക്ക് വിധേയമായാണ് മാർച്ച് 28 ലെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ അറിയിച്ചു. ഇതോടൊപ്പം തന്നെ ഉപഗ്രഹവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

2268 കിലോയാണ് ജിഐസാറ്റിന്റെ ഭാരം. 30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്‌പേഷ്യൽ റെസലൂഷ്യൻ ഉള്ള ദൃശ്യങ്ങൾ ആണ് ജിഐസാറ്റിൽ നിന്നും ലഭിക്കുക. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂഷ്മമായ കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ദൃശ്യങ്ങൾ വഴി കഴിയും. 7 വർഷമാണ് കാലാവധി. മൾട്ടി, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, 700 മി.മി റിച്ചെ – ക്രേഷ്യൻ ടെലിസ്കോപ് ഹൈ – റെസലൂഷൻ ക്യാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്.

ഭൂസ്ഥിര ഭ്രമണപഥം ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിലാണ്. ഭൂമിയുടെ ഭ്രമണത്തിനു സമാനമായാണ് ഉപഗ്രഹവും കറങ്ങുക. അതുകൊണ്ട് തന്നെ ജിഐസാറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ തത്സമയ ദൃശ്യം തുടർച്ചയായി പകർത്താം. രാത്രിയിൽ ഇൻഫ്രാറെഡ് തെർമൽ ഇമേജിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ദൃശ്യങ്ങൾ പകർത്തുക. അതേസമയം മേഘങ്ങൾ ജി ഐസാറ്റിന്റെ കാഴ്ച മറക്കും. അതിർത്തിയിലെ നിരീക്ഷണത്തിന് പുറമെ പ്രകൃതി ദുരന്തങ്ങൾ , കാലാവസ്ഥ വിശകലനം എന്നിവയ്ക്കും ജിഐസാറ്റ് പ്രയോജനപ്പെടും.

 

കഴിഞ്ഞ വർഷം മാർച്ച് 5 ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹം അവസാന നിമിഷം ഉന്നതതല ഇടപെടലിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജിഐസാറ്റിന്റെ ശേഷിയെക്കുറിച്ചു ബോധ്യമുള്ള യു എസിന്റെ എതിർപ്പിനെതുടർന്നാണു വിക്ഷേപണം മാറ്റിയതെന്ന് അന്ന് വാർത്തകൾ വന്നെങ്കിലും സാങ്കേതിക കാരണങ്ങളെത്തുടർന്നെന്നായിരുന്നു ഇസ്‌റോയുടെ വിശദീകരണം.

ഉപഗ്രഹത്തിലെ സെൻസറുകളിൽ ഉപയോഗിച്ച ഘടകങ്ങൾ തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന അമേരിക്കയുടെ കടുംപിടിത്തത്തെ തുടർന്നാണു വിക്ഷേപണം മാറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തോളം വൈകിയതിൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ പല തരത്തിലുള്ള പരിശോധനകൾ നടത്തിയെന്ന് ഇസ്‌റോ വൃത്തങ്ങൾ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (13 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (47 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 hours ago)

Malayali Vartha Recommends