ട്രോളി ബാഗിന്‍റെ ചക്രത്തിൽ സ്വർണ്ണകടത്ത്; കാസർകോട് സ്വദേശി ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ, 5.3 ലക്ഷം രൂപവിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്

വ്യത്യസ്തമായ രീതിയിൽ സ്വർണം കടത്തിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിലായി. ട്രോളി ബാഗിന്‍റെ ചക്രത്തിൽ സ്വർണ്ണം ഒളിപ്പിച്ചെത്തിയ കാസർകോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയർപോർട്ടിൽ നിന്ന് അറസ്റ് ചെയ്തത്.
5.3 ലക്ഷം രൂപവിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുപത്തൊന്നുകാരനെയാണ് എയർ ഇന്‍റലിജൻസ് യൂണിത്തിന്റെ പിടിയിലായത്.
സ്വർണ്ണക്കടത്തിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കാസർകോടുകാരനായ യുവാവ് ഫെബ്രുവരി 13നാണ് ഗൾഫിലേക്ക് പോയതെന്ന് അറിയുവാൻ കഴിഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര.
എന്നാൽ എന്തിനായിരുന്നു ഗൾഫ് യാത്രയെന്നും മടക്കയാത്രയെയും കുറിച്ചുള്ള ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടി നൽകാൻസാധിച്ചില്ല. ഇതേതുടർനന്നായിരുന്നു ഇദ്ദേഹത്തിന്റെ ബാഗുകൾ പരിശോധിച്ചത്.
പരിശോധനയ്ക്കിടെ ട്രോളി ബാഗിന്‍റെ ചക്രം കണ്ട ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും. വിശദമായ പരിശോധനയിൽ 115.2 ഗ്രാം സ്വർണം കണ്ടെത്തി.
വിപണിയിൽ 5,32,455 രൂപ വില വരുന്ന സ്വർണമാണ് യുവാവിൽ നിന്നും പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കള്ളക്കടത്ത് സംഘങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുവാവാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ തുകയ്ക്ക് വേണ്ടിയാണ് ഇവർ സ്വർണം കടത്തുന്നതെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























