"തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല"; പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തി ശശിതരൂർ എം.പി

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ബംഗ്ലാദേശ് രൂപീകരണത്തില്‍ മുഖ്യപങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ ഇന്നലെ മോദിയെ വിമർശിച്ചത്.
എന്നാല്‍, തനിക്ക് തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. "തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്.
ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്" തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
രണ്ടു ദിവസത്തെ സന്ദർശത്തിനായാണ് മോദി ബംഗ്ലാദേശില്‍ എത്തിയത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമായിരുന്നു.
https://www.facebook.com/Malayalivartha


























