ആദ്യമായി കോവിഡ് ഹോട്ട്സ്പോട്ടാക്കി ഒരു 'പഞ്ചനക്ഷത്ര ഹോട്ടൽ'

ആദ്യമായിട്ടാണ് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഹോട്ട്സ്പോട്ടായി മാറുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള താജ് ഋഷികേശ് റിസോർട്ടിലും ആർട്ട് ഓഫ് ലിവിങ് ആശ്രമവുമാണ് ഭരണകൂടത്തിന് ആശങ്കകൾ ഉയർത്തുന്നത്. മൂന്നു ദിവസത്തിനുള്ളിൽ ഹോട്ടലിലെ മുപ്പതോളം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതുകൂടാതെ 140 ഓളം അതിഥികളും ഹോട്ടലിൽ സ്റ്റേ ചെയ്യുന്നുണ്ട്.ജീവനക്കാർക്കെല്ലാം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ 48 മണിക്കൂർ ഹോട്ടൽ അടച്ചു. അതേസമയം 24 മണിക്കൂറിനുള്ളിൽ ഋഷികേശിലെ ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഋഷികേശിലെ ബ്യാസി പ്രദേശത്തുള്ള താജ് ഋഷികേശ് റിസോർട്ട് ആൻഡ് സ്പാ സാനിറ്റൈസേഷനായി 48 മണിക്കൂർ നേരത്തേക്ക് അടച്ചതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്ന് ഉത്തരവ് പുറത്തിറക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
ഹോട്ടലിലെ മുതിർന്ന ജീവനക്കാരന് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മറ്റു ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയത്. 80 ഓളം സാമ്പിളുകളുടെ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഹോട്ടലിലെ അതിഥികളെ പരിശോധനക്ക് വിധേയമാക്കണോ എന്നതിൽ തീരുമാനം ആയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























